''ഞാന്‍ എവിടെ നിന്നു വന്നെന്ന് എനിക്കറിയില്ല. എന്റെ അച്‌ഛനും അമ്മയും ആരാണെന്നുമറിയില്ല. എവിടെ നിന്നോ വന്നു ഞാന്‍ എവിടേക്കോ പോണു ഞാന്‍ എന്ന പാട്ടു കേട്ടിട്ടില്ലേ അതു പോലാ ഞാനും. ഏതായാലും മൊബൈല്‍ഫോണും ഇന്റര്‍നെറ്റും വന്നതോട് എനിക്കങ്ങ് വലിയ പ്രശസ്‌തിയൊക്കെയായി. എസ്.എം. എസില്‍ ഭൂരിഭാഗവും എന്റെ തമാശകളാ ഇപ്പം. ഇന്റര്‍നെറ്റില്‍ എന്റെ പേരില്‍ കൊറേ വെബ്‌സൈറ്റുകളുമുണ്ട്. അതിലും എന്റെ തമാശകളാ മുഴുവനും. നിങ്ങള്‍ക്കൊക്കെ കണ്ണാടി നോക്കിയാല്‍ നിങ്ങളുടെ ശരിയായുള്ള മുഖം കാണാന്‍ പറ്റും. എന്നാല്‍ എനിക്കോ? ടിന്റുമോന്‍ ഡോട്ട് കോം എന്നൊക്കെയുള്ള സൈറ്റിലൊക്കെ ഒന്നു കയറി നോക്കിക്കേ പലപലരൂപത്തിലാ എന്നെ ഓരോരുത്തര് വരച്ചു വച്ചിരിക്കുന്നെ. അതിലേതാ യഥാര്‍ത്ഥത്തിലുള്ള ഞാനെന്ന് എനിക്കു തന്നെ കണ്‍ഫ്യൂഷനാ. പിന്നെ ഞാനങ്ങ് കരുതിയേച്ച് എല്ലാം ഞാന്‍ തന്നാണെന്ന്. ശ്രീരാമനും കൃഷണനുമെല്ലാം മഹാവിഷ്‌ണു തന്നല്ലായിരുന്നോ, അതു പോലെ ടിന്റുമോനും പലപല രൂപങ്ങളുണ്ടെന്നങ്ങു വച്ചു''
ഈ വാക്കുകള്‍ ടിന്റുമോന്റേതല്ല. ടിന്റുമോന്‍ നേരിട്ടുവന്നിരുന്നെങ്കില്‍ പറഞ്ഞേക്കാമായിരുന്ന കാര്യങ്ങളാണ്.
എന്നോ എവിടെ വച്ചോ മലയാളികളുടെ മനസ്സിലേക്കു പിറന്നു വീണ ഈ അഞ്ചു വയസ്സുകാരന്‍ കുസൃതിച്ചെക്കനെ എല്ലാവര്‍ക്കുമറിയാം. ടിന്റുമോന്റെ തമാശ കേട്ട് പൊട്ടിച്ചിരിക്കാത്ത ഒരു മലയാളിപോലും കാണില്ല. ഒരു എസ് എംസായോ എംഎംഎസായോ ഇന്റര്‍നെറ്റിലെ നുറുങ്ങുകളായോ ടിന്റുമോന്റെ തമാശകള്‍ ഓരോരുത്തരേയും തേടിയെത്തുന്നു.
ഇനി കുറച്ചു ടിന്റുമോന്‍ തമാശ കേള്കമല്ലേ ......
ടിന്റു മോന്‍ അച്‌ഛനോട്: ഞാന്‍ കല്ല്യാണം കഴിക്കാന്‍ തീരുമാനിച്ചു.
അച്‌ഛന്‍ : ആരാണ് വധു?
ടിന്റുമോന്‍ഃ എന്റെ മുത്തശ്ശി.
അച്‌ഛന്‍ഃ ഡാ...അതെന്റെ അമ്മയല്ലേ
ടിന്റുമോന്‍ഃ അതിനെന്താ അച്‌ഛന്‍ എന്റെ അമ്മേനെയല്ലേ കല്ല്യാണം കഴിച്ചത്.
-
ടിന്റുമോന്‍ഃ എന്റെ അപ്പൂപ്പന്‍ വലിയ വേട്ടക്കാരനാ. കഴിഞ്ഞയാഴ്‌ച മൂന്നു പുലിയെ പിടിക്കാന്‍ പോയി.
കൂട്ടുകാരന്‍ഃ എന്നിട്ടു പിടിച്ചോ?
ടിന്റുമോന്‍ഃ എവിടെ, പുലിയുടെ വിശപ്പും മാറി അപ്പൂപ്പന്റെ കടിയും മാറി.
-
ഇംഗ്ലീഷ് ടീച്ചര്‍ഃ വെയര്‍ ഈസ് യുവര്‍ നേറ്റീവ് പ്ലേസ്
ടിന്റുമോന്‍(അല്‍പ്പം ഗമയോടെ):ചെക്കോസ്ലാവോക്യ
ടീച്ചര്‍ഃ അതിന്റെ സ്‌പെല്ലിങ് പറയൂ.
ടിന്റുമോന്‍ (കുറച്ചുനേരം അലോചിച്ചതിനു ശേഷം):പറ്റിച്ചേ...!!!!!!!!!!! മൈ നേറ്റീവ് പ്ലേസ് ഈസ് ഗോവ .
-
ടീച്ചര്‍ഃ ഈ ക്ലാസ്സില്‍ മണ്ടന്‍മാരുണ്ടെങ്കില്‍ എഴുന്നേറ്റു നില്‍ക്കൂ
കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ടിന്റുമോന്‍ എഴുന്നേറ്റു.
ടീച്ചര്‍ഃ ഓ.. നീ മണ്ടനാണോ?
ടിന്റുമോന്‍ഃ ടീച്ചര്‍ ഒറ്റയ്‌ക്കു നില്‍ക്കുന്നതു കണ്ടപ്പോള്‍ സങ്കടം തോന്നി.
-
ടിന്റുമോന്‍ഃ ഐ ലൗ യു
പെണ്‍കുട്ടിഃ കാലില്‍ ചെരിപ്പുണ്ട്.
ടിന്റുമോന്‍ഃ എന്റെ ഹൃദയം അമ്പലം അല്ല...കയറിപ്പോന്നോളൂ.
-
ഒരിക്കല്‍ ടിന്റുമോനോടു മിന്റു മോള്‍ പറഞ്ഞുഃ ഐ ലൗ യു
ടിന്റുമോന്‍ഃ ഐ ലൗ യു
മിന്റുമോള്‍ഃ നമുക്കു കല്യാണം കഴിക്കാം.
ടിന്റുമോന്‍ഃ പക്ഷേ നമ്മളെ ആര് കല്യാണം കഴിക്കും
-
ടിന്റുമോന്‍ഃ അളിയാ ഞാനാകെ അപ്‌സറ്റാടാ.
ടിങ്കുമോന്‍ഃ എന്താടാ എന്തുപറ്റി ? വീട്ടിലെന്തെങ്കിലും പ്രശ്‌നം?
ടിന്റുമോന്‍ഃ നോ. ഇന്നലെ ഞാന്‍ സ്‌ളേറ്റു വാങ്ങാന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി. അവിടെ ഒരു ഒന്നര വയസ്സുള്ള സൂപ്പര്‍ ഫിഗറിനെ കണ്ടടാ. അവളമ്മയുടെ തോളത്തു കിടന്ന് എന്നെ നോക്കി ചിരിച്ചെടാ?
ടിങ്കുമോന്‍ഃ എന്നിട്ട്
ടിന്റുമോന്‍ഃ ഞാനവളുടെ പിറകേ പോയി, പക്ഷേ പിന്നെ അവള്‍ എന്നെ മൈന്‍ഡു ചെയ്‌തില്ലടാ . അതു കൊണ്ട് ആകെ അപ്‌സറ്റാടാ. രണ്ടുദിവസമായി സെറിലാക് കഴിച്ചിട്ട്.
-
അച്‌ഛന്‍ഃ അമ്മ പറഞ്ഞാല്‍ നീ കേള്‍ക്കില്ല അല്ലേടാ?
ടിന്റു മോന്‍ഃ ഇല്ല.
അച്‌ഛന്‍ഃ അതെന്നാ?
ടിന്റുമോന്‍ഃ അതേ ഞാന്‍ തിലകന്‍ ഫാനാ.
-
മരുഭൂമിയില്‍ വച്ച് ടിന്റുമോന്‍ ഒരാളോട്‌ഃ നിങ്ങള്‍ ആണോ സാഗര്‍ ഏലിയാസ് ജാക്കി?
അയാള്‍ഃ അതേ . എങ്ങനെ മനസ്സിലായി?
ടിന്റു മോന്‍ഃ മരുഭൂമിയില്‍ വേറേ ആരെങ്കിലും റെയിന്‍കോട്ടിട്ട് നടക്കുമോ?
ഇ മോന്റെ ഓരോകരിയങ്ങല്‍ ഹ്ഹ്ഹ ........
സത്യത്തില്‍ പലരിലൂടെ ടിന്റുമോന്‍ പറയുകയും ചിരിപ്പിക്കുകയുമാണ്. നര്‍മ്മബോധമുള്ള ഏതൊരു മലയാളിക്കും ടിന്റുമോന്റെ നാവിലൂടെ സംസാരിക്കാം, മറ്റുള്ളവരെ ചിരിപ്പിക്കാം. സത്യത്തില്‍ ആരാണ് ടിന്റുമോന്‍ കണ്‍ഫ്യുഷനായിപ്പോകും. എങ്കിലും പറയാം എല്ലാമലയാളികളുടേയും മനസ്സിലെ കുസൃതിക്കാരനായ കുട്ടി. നമ്മളെത്ര മുതിര്‍ന്നാലും മനസ്സിലെ ഈ കുസൃതിക്കാരന് നാലുവയസ്സു തന്നെ.
Thanks to Rajesh varma
No comments:
Post a Comment